എല്ലാ കുടുംബങ്ങളിലും കുടിവെള്ളം എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി   റോഷി അഗസ്റ്റിന്‍ 

എല്ലാ കുടുംബങ്ങളിലും കുടിവെള്ളം എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി   റോഷി അഗസ്റ്റിന്‍ 

Oct 25, 2025 - 11:30
 0
എല്ലാ കുടുംബങ്ങളിലും കുടിവെള്ളം എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി   റോഷി അഗസ്റ്റിന്‍ 
This is the title of the web page

ഇടുക്കി: എല്ലാ കുടുംബങ്ങളിലും സുസ്ഥിരമായ ജലവിതരണം ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കട്ടപ്പന നഗരസഭയിലെ കുടിവെളള പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. എല്ലാ കുടുംബങ്ങളിലും ശുദ്ധീകരിച്ച കുടിവെള്ളം ടാപ്പില്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്. കട്ടപ്പന നഗരസഭയില്‍ നടപ്പാക്കുന്ന 43 കോടി രൂപയുടെ കിഫ്ബ് പദ്ധതിയുടെയും 20.6 കോടി രൂപയുടെ അമൃത് രണ്ടാം ഘട്ട പദ്ധതിയുടെയും നിര്‍മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ നഗരസഭ പരിധിയിലെ 7420 വീടുകളില്‍ കുടിവെള്ളമെത്തും. അമൃത് പദ്ധതിയുടെ ആദ്യഘട്ടം പുരോഗമിക്കുകയാണ്. അമൃത് രണ്ടാംഘട്ട പദ്ധതി പ്രകാരം 42 കിലോമീറ്റര്‍ വിതരണ ശൃംഖല സ്ഥാപിച്ച് 4000 കുടിവെള്ള കണക്ഷനുകളാണ് നല്‍കുന്നത്. ആദ്യഘട്ടത്തില്‍ 3420 കുടിവെള്ള കണക്ഷനുകള്‍ നല്‍കും. സംസ്ഥാനത്തെ 70 ലക്ഷം കുടുംബങ്ങളില്‍ 17 ലക്ഷം കുടുംബങ്ങളില്‍ മാത്രമാണ് ശുദ്ധീകരിച്ച കുടിവെള്ളം വിതരണം ചെയ്തിരുന്നത്. കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ 40 ലക്ഷം കുടുംബങ്ങളില്‍ ശുദ്ധീകരിച്ച കുടിവെള്ളമെത്തിക്കാന്‍ കഴിഞ്ഞു. ബാക്കിയുള്ള കുടുംബങ്ങളിലും കുടിവെള്ളമെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറയുന്ന സാഹചര്യമാണുള്ളത്. അതിനാല്‍ ഡാമുകളും ചെക്ക് ഡാമുകളും ഉപയോഗപ്പെടുത്തി സുസ്ഥിരമായ ജലവിതരണം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഈ പദ്ധതി പ്രകാരം അഞ്ചുരുളിയില്‍ ജല്‍ ജീവന്‍ മിഷന്‍ വഴി സ്ഥാപിക്കപ്പെടുന്ന ജലശുദ്ധീകരണ ശാലയില്‍നിന്ന് ശുദ്ധജലം കട്ടപ്പന നഗരസഭയിലെ കല്ലുകുന്ന് ടോപ്പില്‍ നിര്‍മിക്കുന്ന രണ്ട് ലക്ഷം ലിറ്റര്‍ ശേഷിയുള്ള സംഭരണിയിലേക്ക് എത്തിച്ച് 62 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച് കുടിവെള്ളം വിതരണം ചെയ്യും. കൂടാതെ ഈ പദ്ധതിയുടെ ഭാഗമായി നരിയമ്പാറയില്‍ ജലസംഭരണിയും പമ്പ് ഹൗസ് നിര്‍മാണവും വിഭാവനം ചെയ്തിട്ടുണ്ട്. പദ്ധതിയുടെ ശിലാഫലകം അനാച്ഛാദനവും മന്ത്രി നിര്‍വഹിച്ചു. കല്ലുകുന്നിലെ ജലസംഭരണി നിര്‍മിക്കാനായി സ്ഥലം വിട്ടുനല്‍കിയ സലീന കസാലി, ജമീല ബീവി എന്നിവരെ ആദരിച്ച് സ്ഥലത്തിന്റെ വില കൈമാറി. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ.ജെ. ബെന്നി, കേരള ജല അതോറിറ്റി അംഗം ഷാജി പാമ്പൂരി, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോണ്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ കേരള വ്യാപാരി വ്യവസായി സമിതി പ്രതിനിധി മജീഷ് ജേക്കബ്, ജല അതോറിറ്റി മധ്യമേഖല ചീഫ് എന്‍ജിനീയര്‍ വി കെ പ്രദീപ്, പബ്ലിക് ഹെല്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ എന്‍ ആര്‍ ഹരി, വിവിധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow