ചേലച്ചുവട്-വണ്ണപ്പുറം റോഡിന്റെ നിര്‍മാണോദ്ഘാടനം നടത്തി
ചേലച്ചുവട്-വണ്ണപ്പുറം റോഡിന്റെ നിര്‍മാണോദ്ഘാടനം നടത്തി
ഇടുക്കി: ചേലച്ചുവട്-വണ്ണപ്പുറം റോഡിന്റെ നിര്‍മാണോദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി 52 കോടി രൂപ ചെലവഴിച്ചാണ് 27 കിലോമീറ്റര്‍ ദൂരം ബിഎംബിസി നിലവാരത്തില്‍ നിര്‍മിക്കുന്നത്. മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് വക്കച്ചന്‍ വയലില്‍, വൈസ് പ്രസിഡന്റ് രാജേശ്വരി രാജന്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഉഷാ മോഹനന്‍, സാന്ദ്രാമോള്‍ ജിന്നി, കഞ്ഞിക്കുഴി പഞ്ചായത്ത് സെക്രട്ടറി അതുല്യ വി കുമാര്‍, കിഫ്ബി പ്രൊജക്ട് ഡയറക്ടര്‍ അശോക് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

