വണ്ടിപ്പെരിയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
വണ്ടിപ്പെരിയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
ഇടുക്കി: വണ്ടിപ്പെരിയാറില്‍ പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തേങ്ങാക്കല്‍ സ്വദേശി കാര്‍ത്തിക് (25) ആണ് പിടിയിലായത്. ഒരുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. ഓട്ടോറിക്ഷ ഡ്രൈവറായ കാര്‍ത്തിക് പ്രണയം നടിച്ച് പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വണ്ടിപ്പെരിയാര്‍ എസ്എച്ച്ഒ അമൃത സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
What's Your Reaction?