പള്ളിവാസല്‍ തളികം വെള്ളച്ചാട്ടത്തില്‍വീണ് ആന്ധ്രാപ്രദേശ് സ്വദേശി മരിച്ചു
പള്ളിവാസല്‍ തളികം വെള്ളച്ചാട്ടത്തില്‍വീണ് ആന്ധ്രാപ്രദേശ് സ്വദേശി മരിച്ചു
ഇടുക്കി: പള്ളിവാസല്‍ പഞ്ചായത്തിലെ തളികം വെള്ളച്ചാട്ടത്തില്‍വീണ് വിനോദസഞ്ചാരി മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി സലീം (28) ആണ് മരിച്ചത്. കുളിക്കാനിറങ്ങുന്നതിനിടെ അപ്രതീക്ഷിതമായി ഒഴുക്കില്‍പ്പെടുകയായിരുന്നവെന്നാണ് ദൃക്സാക്ഷികള്‍ നല്‍കുന്ന വിവരം. പത്ത് പേരടങ്ങുന്ന വിനോദസഞ്ചാര സംഘത്തോടൊപ്പമാണ് സലീം മാങ്കുളത്തെത്തിയത്. അപകടമുണ്ടായ ഉടന്‍ തന്നെ കൂടെയുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് സലീമിനെ വെള്ളത്തില്‍നിന്ന് പുറത്തെടുത്ത് അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
What's Your Reaction?