കുമളിയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് മധ്യവയസ്‌കന് പരിക്ക് 

കുമളിയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് മധ്യവയസ്‌കന് പരിക്ക് 

Jun 26, 2026 - 16:03
 0
കുമളിയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് മധ്യവയസ്‌കന് പരിക്ക് 
This is the title of the web page

ഇടുക്കി: കൊട്ടാരക്കര-ദിണ്ഡിക്കല്‍ ദേശീയപാതയില്‍ കുമളി ടൗണില്‍ പൊട്ടിവീണ വൈദ്യുതിക്കമ്പിയില്‍നിന്ന് ഷോക്കേറ്റ് ഒരാള്‍ക്ക് പരിക്ക്. കൊല്ലംപട്ടട വെള്ളാപ്പള്ളില്‍ മഹേഷ് കുമാര്‍ പി ജി (45) എന്ന മധുവിനാണ് ഷോക്കേറ്റത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം. പരിക്കേറ്റ മധുവിനെ ഉടന്‍ തന്നെ കുമളിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയശേഷം  കുമളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് വിവരം ഉടന്‍ കെഎസ്ഇബി അധികൃതരെ അറിയിച്ചെങ്കിലും വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ ഏകദേശം ഒരു മണിക്കൂറിലേറെ വൈകിയെന്നാണ് ഉയരുന്ന ആക്ഷേപം. സംഭവത്തില്‍ കെഎസ്ഇബിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വൈദ്യുതി സുരക്ഷാ നടപടികളും അടിയന്തര പ്രതികരണ സംവിധാനവും ശക്തിപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow