തൂക്കുപാലം സൊസൈറ്റി ഓഫ് യൂണിറ്റ് ആന്‍ഡ് ലവ് എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു
തൂക്കുപാലം സൊസൈറ്റി ഓഫ് യൂണിറ്റ് ആന്‍ഡ് ലവ് എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു
ഇടുക്കി: ഹൈറേഞ്ചിലെ പ്രമുഖ സാമൂഹിക, സാംസ്‌കാരിക സംഘടനയായ തൂക്കുപാലം സൊസൈറ്റി ഓഫ് യൂണിറ്റ് ആന്‍ഡ് ലവ് (സോള്‍)ന്റെ എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു. അഡ്വ. സേനാപതി വേണു എംഎല്‍എ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മണ്‍മറഞ്ഞ അംഗങ്ങളുടെ ഓര്‍മയ്ക്കായാണ് എ എല്ലാ വര്‍ഷവും എന്‍ഡോവ്‌മെന്റ് വിതരണം ചെയ്യുന്നത്. മികച്ച പൊതുപ്രവര്‍ത്തകര്‍ക്കുള്ള കെ ആര്‍ മോഹനന്‍ നായര്‍ മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ഇബ്രാഹിംകുട്ടി കല്ലാറും സര്‍ക്കാര്‍ ഉദ്യോഗസ്ഥ മേഖലയിലെ മികച്ച സേവനമടിസ്ഥാനമാക്കി നല്‍കുന്ന എന്‍ ചന്ദ്രശേഖരന്‍ നായര്‍ മെമ്മോറിയില്‍ എന്‍ഡോവ്‌മെന്റ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജയകുമാര്‍ ജിയും പൊതുവിദ്യാഭ്യാസ രംഗത്തെ മികച്ച അധ്യാപകര്‍ക്കുള്ള പി അജിത്ത്കുമാര്‍ മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് ചോറ്റുപാറ ആര്‍പിഎം എല്‍പിഎസിലെ ഹെഡ്മിസ്ട്രസ് ദീപാമോള്‍ ആറും ഏറ്റുവാങ്ങി. സോള്‍ പ്രസിഡന്റ് ടി ആര്‍ അനില്‍കുമാര്‍ അധ്യക്ഷനായി. സോള്‍ അംഗങ്ങളായ കേരള ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് സന്തോഷ് ആര്‍, കേരള ബേക്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ദിലീപ് എന്‍വീസ്, കെഎസ്ഇബിയില്‍ സീനിയര്‍ സൂപ്രണ്ടായി പ്രമോഷന്‍ ലഭിച്ച ജോസ് പി ജോസഫ് എന്നിവരയെും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെയും അനുമോദിച്ചു. പ്രോഗ്രാം കണ്‍വീനര്‍ കെ ആര്‍ ഉണ്ണികൃഷ്ണന്‍ നായര്‍, സെക്രട്ടറി ഷൈജു എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?