മദ്യപിച്ച് സ്‌കൂള്‍ വാഹനം ഓടിച്ച 3 ഡ്രൈവര്‍മാര്‍ പൊലീസ് പിടിയില്‍
മദ്യപിച്ച് സ്‌കൂള്‍ വാഹനം ഓടിച്ച 3 ഡ്രൈവര്‍മാര്‍ പൊലീസ് പിടിയില്‍
ഇടുക്കി: മദ്യപിച്ച് സ്‌കൂള്‍ വാഹനങ്ങളോടിച്ച മൂന്ന് ഡ്രൈവര്‍മാരെ പൊലീസ് പിടികൂടി. രാജാക്കാട് സ്വദേശി സുധാകരന്‍ (62), പൂപ്പാറ സ്വദേശി അമല്‍ തങ്കച്ചന്‍ (35), ചിന്നക്കനാല്‍ സ്വദേശി ശരവണന്‍ (37) എന്നിവരാണ് പിടിയിലായത്. ശാന്തന്‍പാറ, രാജാക്കാട് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. അറസ്റ്റിലായവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് ശുപാര്‍ശ നല്‍കും. രാജാക്കാട് എയ്ഡഡ് സ്‌കൂളിലെ വിദ്യാര്‍ഥികളുമായി കരാര്‍ അടിസ്ഥാനത്തില്‍ ഓടിയിരുന്ന ടാക്‌സി വാഹനത്തിന്റെ ഡ്രൈവറാണ് സുധാകരന്‍. അമല്‍ തങ്കച്ചന്‍ അണ്‍എയ്ഡഡ് സ്‌കൂളിന്റെയും, ശരവണന്‍ എയ്ഡഡ് സ്‌കൂളിന്റെയും ഔദ്യോഗിക ബസ് ഡ്രൈവര്‍മാരാണ്. രാവിലെ കുട്ടികളുമായി സ്‌കൂളിലേക്ക് പോകുന്ന സമയത്തായിരുന്നു പൊലീസിന്റെ പരിശോധന. വിദ്യാലയ അധികൃതരുടെ ഭാഗത്തുനിന്ന് ഇത്തരം ഡ്രൈവര്‍മാര്‍ക്കെതിരെ കടുത്ത നിരീക്ഷണം വേണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
What's Your Reaction?