ഡബിള്‍കട്ടിങ് നാരുപാറ ശ്രീഅന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ വിഗ്രഹ ഘോഷയാത്ര നടത്തി
ഡബിള്‍കട്ടിങ് നാരുപാറ ശ്രീഅന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ വിഗ്രഹ ഘോഷയാത്ര നടത്തി
ഇടുക്കി: ഡബിള്‍കട്ടിങ് നാരുപാറ ശ്രീഅന്നപൂര്‍ണേശ്വരി ഭദ്രകാളി ഗുരുദേവ ക്ഷേത്രത്തില്‍ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയുടെ ഭാഗമായി വിഗ്രഹ ഘോഷയാത്ര നടത്തി. പാറക്കടവ് അന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച് നാരുപാറ ക്ഷേത്രത്തില്‍ സമാപിച്ച ഘോഷയാത്രയില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. ധ്വജ പ്രതിഷ്ഠ, ഗുരുദേവ പഞ്ചലോഹ പ്രതിഷ്ഠ, ഗണപതി പ്രതിഷ്ഠ എന്നീ ചടങ്ങുകള്‍ക്ക് മുന്നോടിയായാണ് ചടങ്ങുകള്‍. തങ്കമണി, ഇടുക്കി ശാഖകള്‍ ഘോഷയാത്രയെ സ്വീകരിച്ചു. ജങ്ഷനില്‍നിന്ന് താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയില്‍ ക്ഷേത്രത്തിലെത്തിച്ച വിഗ്രഹം തന്ത്രി സുരേഷ് ശ്രീധരന്‍, ഉപദേഷ്ടാവ് ബോധിതീര്‍ഥ സ്വാമികള്‍, മേല്‍ശാന്തി സുരേഷ് ബാബുനാഥശര്‍മ ശാന്തികള്‍ എന്നിവര്‍ചേര്‍ന്ന് ഏറ്റുവാങ്ങി. ക്ഷേത്രം പ്രസിഡന്റ് സുരേഷ് ബാബു തേവര്‍ക്കാട്ടില്‍, വൈസ് പ്രസിഡന്റ് തങ്കച്ചന്‍ പുത്തേട്ട്, സെക്രട്ടറി സുനില്‍ കൊച്ചയ്യത്ത്, രക്ഷാധികാരി വിശ്വനാഥന്‍ ചാലില്‍, ദേവസ്വം ചെയര്‍മാന്‍ ബിനീഷ് കോട്ടൂര്‍, ദേവസ്വം സെക്രട്ടറി സന്തോഷ് വാത്താത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
18ന് വൈകിട്ട് നാലിന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, പുതുതായി നിര്‍മിച്ച ചുറ്റമ്പലം സമര്‍പ്പിക്കും. ഇടുക്കി യൂണിയന്‍ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് അധ്യക്ഷനാകും. മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ മുഖ്യപ്രഭാഷണം നടത്തും.
What's Your Reaction?
