ജില്ലാ ആസ്ഥാന വികസനത്തിനും ഭൂപ്രശ്‌ന പരിഹാരത്തിനും അടിയന്തര നടപടി: യുഡിഎഫ്

ജില്ലാ ആസ്ഥാന വികസനത്തിനും ഭൂപ്രശ്‌ന പരിഹാരത്തിനും അടിയന്തര നടപടി: യുഡിഎഫ്

May 16, 2026 - 13:26
 0
ജില്ലാ ആസ്ഥാന വികസനത്തിനും ഭൂപ്രശ്‌ന പരിഹാരത്തിനും അടിയന്തര നടപടി: യുഡിഎഫ്
This is the title of the web page

ഇടുക്കി: ജില്ലാ ആസ്ഥാന വികസനത്തിനും ഭൂപ്രശ്‌ന പരിഹാരത്തിനും സംസ്ഥാന സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുമെന്ന് യുഡിഎഫ് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി. തെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ അക്ഷരംപ്രതി പാലിക്കുമെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജില്ലാ ആസ്ഥാനത്ത് നിലനില്‍ക്കുന്ന സങ്കീര്‍ണമായ ഭൂവിഷയങ്ങള്‍ പരിഹരിക്കുക, വികസന മുരടിപ്പ് മാറ്റുക, വിനോദസഞ്ചാര രംഗത്തെ അപര്യാപ്തതകള്‍ നീക്കുക എന്നിവയ്ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വന്‍ ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ച മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് കമ്മിറ്റി നന്ദി രേഖപ്പെടുത്തി. വാര്‍ത്താസമ്മേളനത്തില്‍ നേതാക്കളായ എം കെ പുരുഷോത്തമന്‍, എ പി ഉസ്മാന്‍, ജോയി കൊച്ചുകരോട്ട്, സാം ജോര്‍ജ്, ജോബി മരിയാപുരം, അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow