തോപ്രാംകുടിയില്‍ അപകടഭീഷണിയായി ആല്‍മരം: മുറിച്ചുനീക്കണമെന്ന് നാട്ടുകാര്‍

തോപ്രാംകുടിയില്‍ അപകടഭീഷണിയായി ആല്‍മരം: മുറിച്ചുനീക്കണമെന്ന് നാട്ടുകാര്‍

May 16, 2026 - 13:25
May 16, 2026 - 13:55
 0
തോപ്രാംകുടിയില്‍ അപകടഭീഷണിയായി ആല്‍മരം: മുറിച്ചുനീക്കണമെന്ന് നാട്ടുകാര്‍
This is the title of the web page

ഇടുക്കി: വാത്തികുടി പഞ്ചായത്തിലെ പ്രധാന കേന്ദ്രമായ തോപ്രാംകുടി ടൗണിനോട് ചേര്‍ന്നുനില്‍ക്കുന്ന ആല്‍മരം ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നതായി പരാതി. മരത്തിന്റെ പ്രധാന ശിഖരങ്ങള്‍ ദ്രവിച്ച് ഏതുസമയവും ഒടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്. കാലവര്‍ഷം അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ശക്തമായ കാറ്റടിച്ചാല്‍ വലിയ അപകടമുണ്ടാകുമെന്ന ഭീതിയിലാണ് വ്യാപാരികളും നാട്ടുകാരും. കട്ടപ്പന, തങ്കമണി ഭാഗങ്ങളിലേക്ക് പോകേണ്ട യാത്രക്കാര്‍ ബസ് കാത്തിരിക്കുന്നതും ആളുകള്‍ വിശ്രമിക്കുന്നതും ഈ ആല്‍മരത്തിന്റെ ചുവട്ടിലാണ്. ഇതിനുപുറമെ, മരത്തിന്റെ ശിഖരങ്ങള്‍ക്കിടയിലൂടെയാണ് ത്രീ ഫേസ് വൈദ്യുതി ലൈന്‍ കടന്നുപോകുന്നത്. മരച്ചില്ലകള്‍ ഒടിഞ്ഞുവീണാല്‍ വൈദ്യുതി ലൈന്‍ പൊട്ടുന്നതിനൊപ്പം നിരവധി പോസ്റ്റുകളും തകര്‍ന്ന് വന്‍ ദുരന്തത്തിന് കാരണമായേക്കാം. അപകടഭീഷണിയെക്കുറിച്ച് പലതവണ വാത്തികുടി പഞ്ചായത്ത് അധികൃതരെയും കെഎസ്ഇബിയെയും വിവരമറിയിച്ചിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ഇതിന്റെ ചില ശിഖരങ്ങള്‍ വെട്ടിമാറ്റിയിരുന്നത്. പഞ്ചായത്തും വൈദ്യുതി വകുപ്പും അടിയന്തരമായി ഇടപെട്ട് മരത്തിന്റെ അപകടകരമായ ശിഖരങ്ങള്‍ മുറിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow