കട്ടപ്പന പ്രിന്‍കോസ് ജങ്ഷന്‍  ബൈപ്പാസ് റോഡ് തുറന്നു

കട്ടപ്പന പ്രിന്‍കോസ് ജങ്ഷന്‍  ബൈപ്പാസ് റോഡ് തുറന്നു

May 11, 2026 - 16:27
 0
കട്ടപ്പന പ്രിന്‍കോസ് ജങ്ഷന്‍  ബൈപ്പാസ് റോഡ് തുറന്നു
This is the title of the web page

ഇടുക്കി: നവീകരിച്ച കട്ടപ്പന പ്രിന്‍കോസ് ജങ്ഷന്‍ ബൈപ്പാസ് റോഡിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ ജോയി വെട്ടിക്കുഴി നിര്‍വഹിച്ചു. കട്ടപ്പന ടൗണ്‍ വാര്‍ഡില്‍ വര്‍ഷങ്ങളായി തകര്‍ന്നുകിടന്ന റോഡിന്റെ ശോച്യാവസ്ഥ നിരവധി തവണ മാധ്യമങ്ങള്‍ അധികൃതരുടെ മുമ്പിലെത്തിച്ചിരുന്നു. ഇതുകൂടാതെ പ്രദേശവാസികള്‍ നഗരസഭയില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് നഗരസഭ പൊതുഫണ്ടില്‍നിന്ന് 15 ലക്ഷം രൂപ അനുവദിച്ച് 100 മീറ്റര്‍ ദൂരം ഇന്റര്‍ലോക്ക് പതിപ്പിച്ചത്. വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ജെയ്ബി അധ്യക്ഷയായി. വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സിബി പാറപ്പായില്‍, തോമസ് മൈക്കിള്‍, മനോജ് മുരളി എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow