കട്ടപ്പന ഇരട്ടക്കൊലപാതകം കസ്റ്റഡി അവസാനിച്ചു: പ്രതികള്‍ ജയിലില്‍

കട്ടപ്പന ഇരട്ടക്കൊലപാതകം കസ്റ്റഡി അവസാനിച്ചു: പ്രതികള്‍ ജയിലില്‍

Apr 7, 2024 - 21:12
Jul 3, 2024 - 21:16
 0
കട്ടപ്പന ഇരട്ടക്കൊലപാതകം  കസ്റ്റഡി അവസാനിച്ചു: പ്രതികള്‍ ജയിലില്‍
This is the title of the web page

ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് മാറ്റി. കട്ടപ്പന പുത്തന്‍പുരയ്ക്കല്‍ പി ആര്‍ നിതീഷ്(രാജേഷ്-31), കക്കാട്ടുകട നെല്ലിപ്പള്ളില്‍ വിഷ്ണു വിജയന്‍(27) എന്നിവരെ ശനിയാഴ്ച വരെയാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയത്. പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ള മോഷണക്കേസുകളുടെ തുടരന്വേഷണത്തിനായി വീണ്ടും ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങും.
വിഷ്ണുവിന്റെ അച്ഛന്‍ നെല്ലിപ്പള്ളില്‍ വിജയന്‍(65), ഇദ്ദേഹത്തിന്റെ മകളുടെ നവജാത ശിശു എന്നിവരെ കൊലപ്പെടുത്തിയ കേസുകളില്‍ ഇവര്‍ റിമാന്‍ഡിലായിരുന്നു.

കൊലപാതകങ്ങളുടെ മുഖ്യസൂത്രധാരനായ നിതീഷിനെതിരെയുള്ള തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഈ കേസുകളിലെ വിഷ്ണുവിന്റെ പങ്ക് തെളിയിക്കുന്നതിനാണ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയത്. മൂന്നുദിവസത്തെ ചോദ്യം ചെയ്യലും തെളിവെടുപ്പുകളും പൂര്‍ത്തിയായിട്ടുണ്ട്. നീതിഷിനെതിരെ രണ്ട് ലൈംഗീക പീഡന കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിലെ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയായി. ഇരുവരും പങ്കാളികളായ രണ്ട് മോഷണക്കേസുകളുടെ തെളിവെടുപ്പിനായാണ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ നല്‍കാനൊരുങ്ങുന്നത്.

 

What's Your Reaction?

like

dislike

love

funny

angry

sad

wow