ഹൈറേഞ്ചിലെ വിവിധ കുരിശു പള്ളികള്‍ക്കു നേരേ കല്ലേറ്
ഹൈറേഞ്ചിലെ വിവിധ കുരിശു പള്ളികള്‍ക്കു നേരേ കല്ലേറ്

ഇടുക്കി: ഹൈറേഞ്ചിലെ വിവിധ സ്ഥലങ്ങളിലെ കപ്പേളകള്‍ക്കുനേരെ ആക്രമണം. കത്തോലിക്ക, ഓര്‍ത്തഡോക്‌സ് സഭകളുടെ കീഴിലുള്ള കപ്പേളകളുടെ ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തു. കട്ടപ്പന സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഇടുക്കിക്കവലയിലുള്ള കപ്പേളയുടെ ചില്ല് തകര്‍ത്തവിവരമാണ് ആദ്യം പുറത്തുവന്നത്. പിന്നാലെ നരിയംപാറ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഇരുപതേക്കറിലെ കപ്പേള, സമീപത്തെ പോര്‍സ്യുങ്കൽ കപ്പൂച്ചിന്‍ ആശ്രമത്തിന്റെ മുന്‍വശത്തെ ഗ്രോട്ടോ, പുളിയന്‍മല സെന്റ് ആന്റണീസ് പള്ളിയുടെ രണ്ടിടങ്ങളിലെ കപ്പേളകള്‍, കമ്പംമെട്ട് മൂങ്കിപള്ളം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി, പഴയകൊച്ചറ സെന്റ് ജോസഫ് പള്ളി, സെന്റ് മേരീസ് പള്ളി, ചേറ്റുകുഴി സെന്റ് മേരീസ് പള്ളി എന്നിവയുടെ കപ്പേകള്‍ക്കുനേരെയും കല്ലേറുണ്ടായി.
പുളിയന്‍മല അമലമനോഹരി കപ്പേളയുടെ ചില്ല് ചൊവ്വാഴ്ച പുലര്‍ച്ചെ 1.15ന് ബൈക്കില്‍ എത്തിയയാള്‍ എറിഞ്ഞുടയ്ക്കുന്ന സിസി ടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. രാവിലെ വിവിധ സ്ഥലങ്ങളില്‍ പ്രാര്‍ഥനയ്‌ക്കെത്തിയവരാണ് ചില്ലുകള്‍ തകര്‍ന്ന നിലയില്‍ ആദ്യം കണ്ടത്. സംഭവത്തില്‍ വിശ്വാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കപ്പേളകള്‍ക്ക് സമീപത്തുള്ള കടകളിലെയും വീടുകളിലെയും സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരുന്നു.
What's Your Reaction?






