വാഴൂര്‍ സോമന്‍ എം.എല്‍.എയുടെ വിവാദ പ്രസംഗത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്
വാഴൂര്‍ സോമന്‍ എം.എല്‍.എയുടെ വിവാദ പ്രസംഗത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്

ഇടുക്കി: ഡീന്‍ കുര്യാക്കോസ് എം.പിയെ അപമാനിക്കുന്ന രീതീയില്‍ പ്രസംഗം നടത്തിയ വാഴൂര്‍ സോമന്‍ എം.എല്‍.എയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്. ഉപ്പുതറയില്‍ നടന്ന കൃഷിഭവന്റെ പരിപാടിയിലാണ് എം.എല്‍.എ വിവാദ പ്രസംഗം നടത്തിയത്. തുടര്‍ന്ന് എം.എല്‍.എയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കമുണ്ടായി. കഴിഞ്ഞ അഞ്ചുവര്‍ഷം അദ്ദേഹം ഒരു രൂപ പോലും പീരുമേട് നിയോജക മണ്ഡലത്തില്‍ തന്നിട്ടില്ലായെന്നും, എങ്ങനെ ഇത്തവണ അദ്ദേഹം ജയിച്ചു എന്ന കാര്യത്തില്‍ തനിക്ക് അതിശയമുണ്ടെന്നും എം.എല്‍.എ പറഞ്ഞു. ഡീന്‍ കുര്യാക്കോസിനെ അപമാനിക്കുന്ന തരത്തിലുള്ള എം.എല്‍.എയുടെ പ്രസ്താവനയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്
ഫ്രാന്‍സിസ് അറക്കപറമ്പില്‍ പറഞ്ഞു.
എന്നാല്‍ ആരെയും അപമാനിക്കാന്‍ വേണ്ടിയോ രാഷ്ട്രീയപരമായ രീതിയിലോ ഉദ്ദേശിച്ചല്ല പ്രസംഗം നടത്തിയതെന്ന് എം.എല്‍.എ പ്രതികരിച്ചു.
What's Your Reaction?






