ഉപ്പുതറ കൃഷിഭവനിലെ വാഴവിത്ത് വിതരണത്തില്‍ അഴിമതിയാരോപണവുമായി കര്‍ഷകര്‍
ഉപ്പുതറ കൃഷിഭവനിലെ വാഴവിത്ത് വിതരണത്തില്‍ അഴിമതിയാരോപണവുമായി കര്‍ഷകര്‍

ഇടുക്കി: ഉപ്പുതറ കൃഷിഭവനില്‍ നിന്ന് വാഴ വിത്തുകള്‍ നല്‍കിയില്ലന്ന പരാതിയുമായി കര്‍ഷകര്‍ രംഗത്ത്. ഈ മാസം പന്ത്രണ്ടാം തീയതിയാണ് 700 ഓളം ടിഷ്യു കള്‍ച്ചര്‍ വാഴ വിത്തുകള്‍ വിതരണത്തിനായി എത്തിച്ചത്. ഇത് സംബന്ധിച്ചുള്ള അറിയിപ്പുകള്‍ വാട്‌സ്ആപ്പ് മുഖേനെ കര്‍ഷകര്‍ക്ക് ലഭിക്കുകയും ചെയ്തിരുന്നു. ആഗസ്റ്റ് 13 ന് രാവിലെ 10 മുതല്‍ വിതരണം ചെയ്യുമെന്നായിരുന്നു കര്‍ഷകരെ അറിയിച്ചിരുന്നത്. എന്നാല്‍ കര്‍ഷകര്‍ കൃഷിഭവനില്‍ എത്തിയപ്പോള്‍ അമ്പതില്‍ താഴെ തൈകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും തലേ ദിവസം തന്നെ തൈകള്‍ വിതരണം ചെയ്തുവെന്നാണ് കൃഷി ഓഫീസില്‍ നിന്നും ലഭിച്ച മറുപടിയെന്നും കര്‍ഷകര്‍ പറഞ്ഞു. തുടര്‍ന്ന് വാഴ വിത്തുകളുടെ വിതരണം അവസാനിച്ചിരിക്കുന്നതായി വാട്‌സ് ആപ്പില്‍ കര്‍ഷകര്‍ക്ക് അറിയിപ്പുകളും ലഭിച്ചു അറിയിപ്പിന് വിപരീതമായി തൈകള്‍ വിറ്റഴിച്ച കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ വ്യാപകമായി അഴിമതി നടത്തിയെന്ന് ആരോപിച്ച് ഇടുക്കി ജില്ല കൃഷി ഡയറക്ടര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കര്‍ഷകര്‍.
What's Your Reaction?






