വിവേകാനന്ദ സെന്റര്‍ ഫോര്‍ സ്‌കില്‍ ആന്‍ഡ് എക്‌സലന്‍സ് അടിമാലിയില്‍ പ്രവര്‍ത്തനമാരംഭിച്ചു
വിവേകാനന്ദ സെന്റര്‍ ഫോര്‍ സ്‌കില്‍ ആന്‍ഡ് എക്‌സലന്‍സ് അടിമാലിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

ഇടുക്കി: സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെയും ഇവൈജിഡിഎസിന്റെയും നേതൃത്വത്തില്‍ അടിമാലി ഇരുന്നൂറേക്കറില്‍ സൗജന്യ തൊഴില്‍ പരിശീലന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. വിവേകാനന്ദ സെന്റര്‍ ഫോര്‍ സ്‌കില്‍ ആന്‍ഡ് എക്‌സലന്‍സ് എന്ന പേരില്‍ ആരംഭിച്ച കേന്ദ്രം അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍ ഉദ്ഘാടനം ചെയ്തു. ആദിവാസി മേഖലകളിലെ ജനങ്ങളുടെയും പിന്നോക്ക ജനവിഭാഗത്തിന്റെയും ഉന്നമനം ലക്ഷ്യമിട്ടാണ് കേന്ദ്രം ആരംഭിച്ചത്. കമ്പ്യൂട്ടര്‍, തയ്യല്‍, ഫാഷന്‍ ഡിസൈനിങ്, പി.എസ്.സി പരിശീലനം, ബ്യൂട്ടിഷ്യന്‍, ഹോം നഴ്സിങ് എന്നീ വിഷയങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര ഗവ. അംഗീകൃത സര്‍ട്ടിഫിക്കറ്റും ലഭ്യമാകും. ജില്ലാ പഞ്ചായത്തംഗം സോളി ജീസസ്, ഡോ. നാരയണന്‍ വി, അജിത്ത് ടി പി, കോശി മാത്യു, തോമസ് സേവ്യര്‍, ജീവന്‍ ശശിധരന്‍, സി എസ് റെജികുമാര്‍, കെ ഡി മണിയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






