കിളിയാര്‍കണ്ടം തിരുകുടുംബ പള്ളി തിരുനാള്‍ തുടങ്ങി
കിളിയാര്‍കണ്ടം തിരുകുടുംബ പള്ളി തിരുനാള്‍ തുടങ്ങി

ഇടുക്കി: കിളിയാര്‍കണ്ടം തിരുകുടുംബ പള്ളിയില്‍ തിരുകുടുംബത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാ. ജോര്‍ജ് പെരുമാലില്‍ കൊടിയേറ്റി. സമാപന ദിനമായ 9ന് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഇടവകയിലെ വയോജനങ്ങളുടെയും കിടപ്പുരോഗികളുടെയും സംഗമത്തില്‍ മോണ്‍. ജോസ് പ്ലാച്ചിക്കല്‍ മുഖ്യ സന്ദേശം നല്‍കും. ഫാ. ഫെബിന്‍ കുഴിപള്ളില്‍, ഫാ. ജോസഫ് പാലക്കുടിയില്‍, ഫാ. മാത്യു വെണ്ണായപ്പിള്ളില്‍, ഫാ. തോമസ് കരിവേലിക്കല്‍ തുടങ്ങിയവര്‍ തിരുക്കര്‍മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. കൈക്കാരന്മാരായ മൈക്കിള്‍ തലച്ചിറയില്‍, മൈക്കിള്‍ വാഴേപ്പറമ്പില്‍, ഷാജി ദേവസ്യ കൊച്ചുപറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
What's Your Reaction?






