സ്‌കൂളില്‍ കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു
സ്‌കൂളില്‍ കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു

ഇടുക്കി: സ്‌കൂളില്‍ കളിക്കുന്നതിനിടെ വീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു. വണ്ടിപ്പെരിയാര്‍ പശുമല എസ്റ്റേറ്റില്‍ താമസിക്കുന്ന സൂര്യ(11) ആണ് മരിച്ചത്. വണ്ടിപ്പെരിയാര്‍ ഗവ. യുപി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിയാണ്. കഴിഞ്ഞ ചൊവ്വാഴ്ച സ്‌കൂളില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ വീണ് സൂര്യയുടെ ഇടതുകാലിന് പരിക്കേറ്റിരുന്നു. എന്നാല്‍ ഇക്കാര്യം അധ്യാപകരോട് പറഞ്ഞിരുന്നില്ല. രണ്ടുദിവസത്തിനുശേഷം കാലില്‍ നീരുവന്നതോടെ വണ്ടിപ്പെരിയാറിലെ നാട്ടുവൈദ്യന്റെ പക്കല്‍ ചികിത്സതേടി. ശനിയാഴ്ച രാത്രി ശരീരമാസകലം നീരുവച്ചതോടെ ഞായറാഴ്ച സൂര്യയും സഹോദരി ഐശ്വര്യയും സഹോദരി ഭര്‍ത്താവ് രതീഷും ചേര്‍ന്ന് ആശുപത്രിയിലേക്ക് പുറപ്പെട്ടു. വണ്ടിപ്പെരിയാര്‍ ബസ് സ്റ്റാന്‍ഡില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് തളര്‍ന്നുവീണ സൂര്യയെ വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയില്‍ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്ക് തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. വണ്ടിപ്പെരിയാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സൂര്യയുടെ അച്ഛന്‍ അയ്യപ്പന്‍, അമ്മ സീത എന്നിവര്‍ നേരത്തെ അസുഖബാധിതരായി മരിച്ചിരുന്നു. ഇതിനുശേഷം സഹോദരിക്കും സഹോദരി ഭര്‍ത്താവിനുമൊപ്പമാണ് താമസിച്ചിരുന്നത്.
What's Your Reaction?






