അനന്തലക്ഷ്മിക്ക് കൈനിറയെ സമ്മാനങ്ങൾ
അനന്തലക്ഷ്മിക്ക് കൈനിറയെ സമ്മാനങ്ങൾ

കട്ടപ്പന: തുടർച്ചയായ രണ്ടാംവർഷം സംസ്‌കൃതോത്സവത്തിൽ നരിയമ്പാറ മന്നം മെമ്മോറിയൽ എച്ച്എസിലെ എസ് അനന്തലക്ഷ്മിക്ക് ഒട്ടേറെ സമ്മാനങ്ങൾ. അക്ഷരശ്ലോകം, ചമ്പുപ്രഭാഷണം, വന്ദേമാതരം എന്നിവയിലാണ് ഇത്തവണ ഒന്നാംസ്ഥാനം. പദ്യംചൊല്ലൽ, നാടകം എന്നീ ഇനങ്ങളിലും മത്സരിക്കുന്നുണ്ട്. കഴിഞ്ഞവർഷം പദ്യംചൊല്ലൽ, പ്രഭാഷണം, നാടകം എന്നിവയിൽ ഒന്നാംസ്ഥാനവും പ്രശ്നോത്തരിയിൽ രണ്ടാംസ്ഥാനവും നേടിയിരുന്നു. കൂടാതെ, മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
What's Your Reaction?






