എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥ വണ്ടിപ്പെരിയാറില്‍ തുടങ്ങി
എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥ വണ്ടിപ്പെരിയാറില്‍ തുടങ്ങി
ഇടുക്കി: എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥ വണ്ടിപ്പെരിയാറില്‍ തുടങ്ങി. അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലും ജാഥ നടത്തിവരുന്നു. സിപിഐ എം ലോക്കല്‍ സെക്രട്ടറി ബാലകുമാറാണ് ജാഥാ ക്യാപ്റ്റന്‍. യോഗത്തില്‍ പഞ്ചായത്തംഗം ദേവി ഈശ്വരന്‍ അധ്യക്ഷയായി. പിടിടി യൂണിയന്‍ ജനറല്‍ സെക്രട്ടറി എം തങ്ക ദുരൈ ജാഥ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം എസ് പി രാജേന്ദ്രന്‍, ലോക്കല്‍ കമ്മിറ്റിയംഗം എം ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വണ്ടിപ്പെരിയാര്‍ ലോക്കല്‍ കമ്മിറ്റിയുടെ ജാഥ തങ്കമലയില്‍നിന്ന് തുടങ്ങി. സിപിഐഎം ജില്ലാ കമ്മിറ്റിയംഗം ജി വിജയാനന്ദും പശുമല ലോക്കല്‍ കമ്മിറ്റിയുടെ ജാഥ പഞ്ചായത്ത് പ്രസിഡന്റ് കെ എം ഉഷയും ഉദ്ഘാടനംചെയ്തു. ഞായറാഴ്ച വൈകിട്ട് ജാഥകള്‍ വണ്ടിപ്പെരിയാറില്‍ സമാപിക്കും.
What's Your Reaction?

