കാഞ്ചിയാര്‍ മറ്റപ്പള്ളിക്കവലയില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കണം

കാഞ്ചിയാര്‍ മറ്റപ്പള്ളിക്കവലയില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കണം

Dec 23, 2024 - 22:17
 0
കാഞ്ചിയാര്‍ മറ്റപ്പള്ളിക്കവലയില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കണം
This is the title of the web page

ഇടുക്കി: വന്യജീവികളുടെ ആക്രമണം രൂക്ഷമായ കാഞ്ചിയാര്‍ മറ്റപ്പള്ളിക്കവലയില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തം. വര്‍ഷങ്ങളായി നാട്ടുകാര്‍ ഈ ആവശ്യം ഉയര്‍ത്തുന്നുണ്ടെങ്കിലും നടപടിയായിട്ടില്ല. ഇതോടൊപ്പം കഴിഞ്ഞദിവസം റോഡിലിറങ്ങിയ ആനയെ നാട്ടുകാര്‍ സമീപമെത്തിയപ്പോഴാണ് കണ്ടത്. രണ്ടുമൂന്നു കിലോമീറ്റര്‍ ഭാഗം വനമേഖല ആയതിനാല്‍ വന്യജീവികള്‍ ഏതുനിമിഷവും റോഡിലൂടെ സഞ്ചരിക്കുവാനുള്ള സാധ്യതയുണ്ട്. മുമ്പ് ഇലക്ട്രിക് പോസ്റ്റുകളില്‍ സ്ഥാപിച്ചിരിക്കുന്ന വഴിവിളക്കുകളില്‍ പലതും പ്രവര്‍ത്തനരഹിതമാണ്. അടിയന്തരമായി ഈ മേഖലയില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow