കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കും:ഡിഎംഒ
കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കും:ഡിഎംഒ

ഇടുക്കി: കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഡിഎംഒ ഡോ. സുരേഷ് വര്‍ഗീസ്. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍, മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ എന്നിവരടങ്ങുന്ന സംഘം നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് തീരുമാനം. കഴിഞ്ഞ തിങ്കളാഴ്ച 3 ഡോക്ടര്‍മാരുടെ സേവനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിരവധിപേര്‍ ചികിത്സ ലഭിക്കാതെ തിരികെ മടങ്ങി. നിരവധിതവണ പരാതി നല്‍കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിട്ടും ഡോക്ടര്‍മാരുടെ സ്ഥിരനിയമനം വാഗ്ദാനമായി മാറി.
താലൂക്ക് ആശുപത്രി പൂട്ടി സ്വകാര്യ ആശുപത്രികളെ സംരക്ഷിക്കാനുള്ള നീക്കമാണെന്ന് സംശയിക്കുന്നു. 12 ഡോക്ടര്‍മാരുടെ തസ്തികയുണ്ടെങ്കിലും മൂന്നുപേരുടെ സേവനം മാത്രമേയുള്ളൂ. നിലവിലുള്ളവര്‍ കൂടുതല്‍സമയം ജോലി ചെയ്യേണ്ട സ്ഥിതിയാണ്. സേവനമില്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജനം. രണ്ടു ഡോക്ടര്‍മാരുടെ സേവനം കൂടി ലഭ്യമായാല്‍ താല്‍ക്കാലിക പരിഹാരമാകും. കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനം സുഗമമാക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.
What's Your Reaction?






