ഉപതെരഞ്ഞെടുപ്പ്: കഞ്ഞിക്കുഴിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സാന്ദ്രമോള്‍ ജിന്നിക്ക് ജയം
ഉപതെരഞ്ഞെടുപ്പ്: കഞ്ഞിക്കുഴിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സാന്ദ്രമോള്‍ ജിന്നിക്ക് ജയം

ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കഞ്ഞിക്കുഴി ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സാന്ദ്രമോള്‍ ജിന്നി വിജയിച്ചു. എല്‍ഡിഎഫിലെ സിന്‍സി ജോബിയെ 753 വോട്ടിന് പരാജയപ്പെടുത്തി. യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച വിജയിച്ചശേഷം കൂറുമാറിയ രാജി ചന്ദ്രനെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യയാക്കിയതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
സിന്‍സി ജോബിക്ക് 1393 വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ഥി സിന്ധു സുനിലിന് 426 വോട്ടുകളും ലഭിച്ചു. ചുരുങ്ങിയ സമയമേ ഉള്ളൂവെങ്കിലും ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് സാന്ദ്രമോള്‍ ജിന്നി പറഞ്ഞു.
What's Your Reaction?






