കട്ടപ്പന ഗവ. കോളേജില്‍ നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍
കട്ടപ്പന ഗവ. കോളേജില്‍ നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍

ഇടുക്കി: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ആരംഭിക്കുന്ന നാലുവര്‍ഷ ബിരുദ കോഴ്‌സുകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം ഗവ. വനിതാ കോളേജില്‍ നിര്‍വഹിച്ചു. കട്ടപ്പന ഗവ. കോളേജ്
തല ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. വി കണ്ണന്‍ അധ്യക്ഷനായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി മുഖ്യപ്രഭാഷണം നടത്തി. എംജി സര്‍വകലാശാല സെനറ്റ് അംഗം ഡോ. സിമി സെബാസ്റ്റ്യന്‍, സര്‍വകലാശാല ഹോണേര്‍സ് പ്രോഗ്രാം കണ്‍വീനര്‍ ശരണ്യ ടി വി, ഹോണേര്‍സ് പ്രോഗ്രാം കമ്മിറ്റിയംഗം ഡോ. കൃഷ്ണപ്രസാദ്, നഗരസഭ കൗണ്‍സിലര്‍ ഷമേജ് കെ ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഒ സി അലോഷ്യസ്, പിടിഎ കമ്മിറ്റിയംഗം അബ്ദുല്‍ ജബ്ബാര്‍, കട്ടപ്പന ഗവ. ട്രൈബല്‍ എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ മിനി ഐസക്, അഡ്മിഷന്‍ കമ്മിറ്റി കണ്‍വീനര്‍ ജോബിന്‍ സഹദേവന്‍, കോളേജ് യൂണിയന്‍ ആര്‍ട്‌സ് ക്ലബ് സെക്രട്ടറി സ്വാഹിന്‍ സത്യന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






