രാജാക്കാട്ട് 7 കിലോ കഞ്ചാവുമായി 2 ഒഡീഷ സ്വദേശികള്‍ അറസ്റ്റില്‍
രാജാക്കാട്ട് 7 കിലോ കഞ്ചാവുമായി 2 ഒഡീഷ സ്വദേശികള്‍ അറസ്റ്റില്‍

ഇടുക്കി: രാജാക്കാട്ട് 7 കിലോ കഞ്ചാവുമായി 2പേര്‍ പിടിയിലായി. ഒഡീഷ സ്വദേശികളായ നിര്‍മല്‍ ബിഷോയി(33), നാരായണ്‍ ബിഷോയി(27) എന്നിവരെയാണ് രാജാക്കാട് കെഎസ്ഇബി ഓഫീസിനുസമീപത്തുനിന്ന് അടിമാലി നര്‍കോട്ടിക് സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ഇരുവരും രാജാക്കാട്ടെ ഇഷ്ടിക നിര്‍മാണ യൂണിറ്റിലെ തൊഴിലാളികളാണ്. കഴിഞ്ഞ ദിവസം ഇവര്‍ സ്വദേശത്തുനിന്ന് മടങ്ങിയെത്തിയിരുന്നു. രാജാക്കാട് കേന്ദ്രീകരിച്ച് ചില്ലറ വില്‍പ്പന നടത്താനാണ് കഞ്ചാവ് കൊണ്ടുവന്നത്. ഇതുസംബന്ധിച്ച് നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന് വിവരം ലഭിച്ചിരുന്നു. 6 പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സംഘത്തില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നു. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
What's Your Reaction?






