അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ ജി- ബിന്‍ വിതരണം
അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ ജി- ബിന്‍ വിതരണം

ഇടുക്കി: അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ ജി- ബിന്നുകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജെയ്‌മോള്‍ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിന്റെ സഹകരണത്തോടെ വെളിയന്നൂര്‍ ഈ നാട് യുവജന സഹകരണസംഘമാണ് ജി-ബിന്നുകള്‍ വിതരണത്തിന് എത്തിച്ചത്. തെരഞ്ഞെടുത്ത 70പേര്‍ക്കാണ് 430 രൂപ സബ്‌സിഡി നിരക്കില്‍ ജി-ബിന്നുകള്‍ വിതരണം ചെയ്യുന്നത്. 306000 രൂപയുടെ പദ്ധതിയാണ് പഞ്ചായത്തില്‍ നടപ്പാക്കുന്നത്. കഴിഞ്ഞ വര്‍ഷവും ജീ-ബിന്നുകള്‍ പഞ്ചായത്ത് വിതരണം നടത്തിയിരുന്നു. പദ്ധതി വിജയിച്ചതിനെ തുടര്‍ന്നാണ് രണ്ടാംഘട്ട വിതരണം നടത്തിയത്. വൈസ് പ്രസിഡന്റ് മനു കെ ജോണ്‍, നിഷമോള്‍ ബിനോജ്, ഈ നാട് സഹകരണ സംഘം ജീവനക്കാരായ ശ്രാവണ്‍ വിജയകുമാര്‍, അഖില്‍ തമ്പി, മനു പി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






