റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണ്‍ ഭിന്നശേഷി ദിനാചരണം

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണ്‍ ഭിന്നശേഷി ദിനാചരണം

Nov 16, 2023 - 20:04
Jul 6, 2024 - 20:36
 0
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണ്‍  ഭിന്നശേഷി ദിനാചരണം
This is the title of the web page

ഇടുക്കി: റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണ്‍ ഭിന്നശേഷിദിനം ആചരിച്ചു. സിഎസ്‌ഐ ഗാര്‍ഡനില്‍ കലക്ടര്‍ ഷീബാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. രോഗീപരിചരണത്തിന്റെ വെല്ലുവിളികളും പ്രാധാന്യവും പറയുന്ന 'ബൈസ്റ്റാന്‍ഡര്‍' പുസ്തകത്തിന്റെ രചയിതാവ് മാധ്യമ പ്രവര്‍ത്തകന്‍ സോജന്‍ സ്വരാജിനെ ചടങ്ങില്‍ അനുമോദിച്ചു.

മുന്‍ റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ. ബേബി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. റോട്ടറി ക്ലബ് പ്രസിഡന്റ് അഭിലാഷ് എ എസ് അധ്യക്ഷനായി. ക്ലബ് സെക്രട്ടറി മനോജ് അഗസ്റ്റിന്‍, കട്ടപ്പന ജീവജ്യോതി മുനിസിപ്പല്‍ ഫെഡറേഷന്‍ അംഗങ്ങള്‍, ഭിന്നശേഷി വെല്‍ഫെയര്‍ ഫെഡറേഷന്‍ അംഗങ്ങള്‍ എന്നിവരും വള്ളക്കടവ് സ്‌നേഹസദന്‍, അടിമാലി മച്ചിപ്ലാവ് കാര്‍മല്‍ ജ്യോതി സ്‌പെഷ്യല്‍ സ്‌കൂള്‍ എന്നിവടങ്ങളിലെ വിദ്യാര്‍ഥികളും അധ്യാപകരും റോട്ടറി ക്ലബ് അംഗങ്ങളുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. കുട്ടികളുടെ കലാപരിപാടികളും സ്‌നേഹവിരുന്നും നടന്നു.

പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകള്‍ക്കും ഉപഹാരം നല്‍കി. വിവിധ ഭിന്നശേഷി സംഘടനകളെ പ്രതിനിധീകരിച്ച് ശിവന്‍കുട്ടി എസ് കെ, സിബി സെബാസ്റ്റ്യന്‍, ജോബി എബ്രഹാം തുടങ്ങിയവരും പങ്കെടുത്തു. റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ ജോസ് മാത്യു, ഷിബി ഫിലിപ്പ്, രാജേഷ് നാരായണന്‍, വിനീഷ് കുമാര്‍, സുരേഷ് കുഴിക്കാട്ട്, സുബിന്‍ ബേബി, കെ എ മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow