മൂന്നാറില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്
മൂന്നാറില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്
ഇടുക്കി: മൂന്നാര്‍ രാജമലയില്‍ കാര്‍ 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മറയൂര്‍ താനാവേലില്‍ രാജന്‍ ടി കുരുവിള, ഭാര്യ അച്ചാമ്മ എന്നിവരാണ് അപകടത്തില്‍പെട്ടത്. കാറിനുള്ളില്‍ കുടുങ്ങിക്കിടന്ന ഇവരെ അഗ്നിരക്ഷാസേന അതിസാഹസികമായി രക്ഷപ്പെടുത്തി. ബുധനാഴ്ച ഉച്ചകഴിഞ്ഞ് അഞ്ചാംമൈലിന് സമീപമാണ് അപകടം. എറണാകുളത്ത് താമസിക്കുന്ന മകനെ സന്ദര്‍ശിക്കാനായി പോകുകയായിരുന്നു ഇവര്‍. കാര്‍ നിയന്ത്രണം നഷ്ടമായി കൊക്കയിലേക്ക് മറിയുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ ഓഫീസര്‍ ഡി ആര്‍ വിപിന്‍രാജ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ എസ് ഷുഹൈബ്, എസ് അജിത്ത്, ടി എസ് അര്‍ജുന്‍, വി യു രാഗേഷ് എന്നിവരും സംഘവുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവര്‍ മൂന്നാര്‍ ടാറ്റാ ആശുപത്രിയില്‍ ചികിത്സയിലാണ്.
What's Your Reaction?

