വണ്ടിപ്പെരിയാര്‍ അരണക്കല്ലില്‍ കടുവയെ കണ്ടെത്തി: മയക്കുവെടി വയ്ക്കാന്‍ ദൗത്യസംഘം

വണ്ടിപ്പെരിയാര്‍ അരണക്കല്ലില്‍ കടുവയെ കണ്ടെത്തി: മയക്കുവെടി വയ്ക്കാന്‍ ദൗത്യസംഘം

Mar 17, 2025 - 15:47
 0
വണ്ടിപ്പെരിയാര്‍ അരണക്കല്ലില്‍ കടുവയെ കണ്ടെത്തി: മയക്കുവെടി വയ്ക്കാന്‍ ദൗത്യസംഘം
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ അരണക്കല്ലില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലില്‍ കടുവയെ കണ്ടെത്തി. ഉടന്‍ മയക്കുവെടി വയ്ക്കുമെന്നാണ് വനപാലകര്‍ അറിയിച്ചിരിക്കുന്നത്. വെടിവച്ചശേഷം കടുവയെ കയറ്റാനുള്ള കൂടും സ്ഥലത്ത് എത്തിച്ചു. തോട്ടം തൊഴിലാളികളോട് ജോലിക്ക് പോകരുതെന്ന് വനപാലകര്‍ നിര്‍ദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ തോട്ടം തൊഴിലാളികളുടെ വളര്‍ത്തുമൃഗങ്ങളെ കടുവ കൊന്നിരുന്നു. അരണക്കല്‍ സ്വദേശി നാരായണന്റെ പശുവിനെയും ബാലമുരുകന്റെ നായയെയുമാണു കടുവ കൊന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow