ഈട്ടിത്തോപ്പിൽ കാർ കൊക്കയിലേയ്ക്ക് മറിഞ്ഞ് വൃദ്ധ മരിച്ചു
ഈട്ടിത്തോപ്പിൽ കാർ കൊക്കയിലേയ്ക്ക് മറിഞ്ഞ് വൃദ്ധ മരിച്ചു

ഇടുക്കി: ഈട്ടിത്തോപ്പില്‍ കാര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞ് വൃദ്ധ മരിച്ചു. കാറ്റാടിക്കവല പ്ലാമൂട്ടില്‍ മേരി എബ്രഹാം(68) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11:30ഓടെയാണ് സംഭവം. മേരി എബ്രഹാമും കുടുംബവും ഈട്ടിത്തോപ്പിലെ പഴയ വീട്ടില്‍ പോയി മടങ്ങുംവഴിയാണ് അപകടമുണ്ടായത്.
മേരിയും മകന്‍ ഷിന്റോയും ഭാര്യയെയും രണ്ടുമക്കളുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇറക്കം ഇറങ്ങി വരുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മേരി എബ്രഹാം സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരിക്കേറ്റ ഷിന്റോയുടെ ഒരു മകന്റെ നില ഗുരുതരമാണ്. കുട്ടിയെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
What's Your Reaction?






