ചിന്നക്കനാല്‍ പഞ്ചായത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം: കോണ്‍ഗ്രസ് റോഡ് ഉപരോധിച്ചു
ചിന്നക്കനാല്‍ പഞ്ചായത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം: കോണ്‍ഗ്രസ് റോഡ് ഉപരോധിച്ചു

ഇടുക്കി: ചിന്നക്കനാല്‍ പഞ്ചായത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് റോഡ് ഉപരോധിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സി മുരുകപാണ്ടി സമരം ഉദ്ഘാടനം ചെയ്തു. ദിവസേന നിരവധി വിനോദസഞ്ചാരികള്‍ കടന്നുപോകുന്ന റോഡിന്റെ മൂന്ന് കിലോമീറ്റര്‍ ഭാഗം പൂര്‍ണമായും തകര്‍ന്ന സ്ഥിതിയിലാണ്. നിര്‍മാണം ആരംഭിച്ച് 2 വര്‍ഷം കഴിഞ്ഞിട്ടുംറോഡ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ഇക്കാര്യം പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും, എംഎല്‍എയുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും ശ്രദ്ധയില്‍പ്പെടുത്തിട്ടും നാളിതുവരെ യാതൊരുവിധ നടപടിയും ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് ചിന്നക്കനാല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധം സംഘടിപ്പിച്ചത്. മാര്‍ച്ച് മാസത്തിന് മുന്നോടിയായി റോഡുകള്‍ ഗതാഗത യോഗ്യമാക്കിയില്ലെങ്കില്‍ ദേശീയപാത ഉപരോധമടക്കമുള്ള സമരത്തിലേക്ക് കടക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പാണ്ടി രാജ്, ആര്‍ വള്ളിയമ്മാള്‍, ഗൗരി പാല്‍ക്കനി, വേളാംങ്കണ്ണി, ബിജു പി ആന്റണി, പ്രഭാകരന്‍, രാജ, ചെല്ലം തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






