യുഡിഎഫ് കഞ്ഞിക്കുഴി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി
യുഡിഎഫ് കഞ്ഞിക്കുഴി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി
ഇടുക്കി: യുഡിഎഫ് കഞ്ഞിക്കുഴി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ കെപിസിസി സെക്രട്ടറി
എസ് അശോകന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോബി ചാലില്‍ അധ്യക്ഷനായി.
കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം ജെ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പൈനാവ് ഡിവിഷന്‍ സ്ഥാനാര്‍ഥി ഫ്രാന്‍സിസ് അറക്കയ്പ്പറമ്പില്‍, വെള്ളത്തൂവല്‍ ഡിവിഷന്‍ സ്ഥാനാര്‍ഥി പി എ സജി, ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ഥികളായ അജിത്ത്കുമാര്‍ കെ കെ, സാന്ദ്രമോള്‍ ജിന്നി, സോനാ ട്രീസ ജോബി, പഞ്ചായത്തിലെ 18 വര്‍ഡുകളിലെ സ്ഥാനാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു. കെപിസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാര്‍, ബ്ലോക്ക് പ്രസിഡന്റ് അനീഷ് ജോര്‍ജ്,
എന്‍ പുരുക്ഷോത്തമന്‍, വക്കച്ചന്‍ വയലില്‍, പി ഡി ശോശാമ്മ, വിന്‍സന്റ് കല്ലിടിക്കില്‍, സിബിച്ചന്‍ മനയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

