കിഴക്കന്‍ മേഖലാ ശിവഗിരി തീര്‍ഥാടന പദയാത്ര 20ന് ആരംഭിക്കും
കിഴക്കന്‍ മേഖലാ ശിവഗിരി തീര്‍ഥാടന പദയാത്ര 20ന് ആരംഭിക്കും
ഇടുക്കി: കിഴക്കന്‍ മേഖലാ ശിവഗിരി തീര്‍ഥാടന പദയാത്ര ചക്കുപള്ളത്തെ ശ്രീനാരായണ ധര്‍മാശ്രമത്തില്‍നിന്ന് 20ന് പുറപ്പെടും. പുലര്‍ച്ചെ 4.30 മുതല്‍ ഗുരുപൂജ, 6.30ന് റിക്ഷാ, രഥം പൂജ, രാവിലെ 7ന് എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍, പീരുമേട് യൂണിയന്‍ പ്രസിഡന്റ് കെ പി ബിനു, പച്ചടി ശ്രീധരന്‍ സ്മാരക നെടുങ്കണ്ടം യൂണിയന്‍ പ്രസിഡന്റ് സജി പറമ്പത്ത് എന്നിവര്‍ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും. ഗുരുപ്രകാശം സ്വാമി നയിക്കുന്ന പദയാത്രയില്‍ 250 പേര്‍ അണിനിരക്കും. വിവിധ കേന്ദ്രങ്ങളില്‍സ്വീകരണത്തിനുശേഷം 21ന് ഉച്ചയ്ക്ക് 1.30ന് കട്ടപ്പന ഗുരുദേവ കീര്‍ത്തിസ്തംഭത്തില്‍ സ്വീകരണം നല്‍കും. മുണ്ടക്കയം, എരുമേലി വഴി 29ന് ശിവഗിരിയില്‍ എത്തിച്ചേരും. വാര്‍ത്താസമ്മേളനത്തില്‍ തന്ത്രി സുരേഷ് ശ്രീധരന്‍, കെ എന്‍ തങ്കപ്പന്‍, വി കെ സത്യവ്രതന്‍, ഇന്ദിര വിജയന്‍, ഷാജന്‍ ശാന്തി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?