പള്ളിവാസലിന് സമീപം ദേശീയപാതയുടെ സംരക്ഷണഭിത്തി ഇടിഞ്ഞു
പള്ളിവാസലിന് സമീപം ദേശീയപാതയുടെ സംരക്ഷണഭിത്തി ഇടിഞ്ഞു

ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാത നവീകരണത്തിന്റെ ഭാഗമായി പള്ളിവാസലിന് സമീപം നിര്‍മിച്ച സംരക്ഷണ ഭിത്തി തകര്‍ന്നു. പാതയുടെ ഇരുഭാഗത്തും സുരക്ഷാഭിത്തികള്‍ നിര്‍മിച്ചും ഓടകള്‍ നിര്‍മിച്ചുമാണ് നവീകരണ ജോലികള്‍ നടക്കുന്നത്. നേര്യമംഗലം മുതല്‍ മൂന്നാര്‍ വരെയുള്ള ഭാഗങ്ങളില്‍ മിക്കയിടങ്ങളിലും സംരക്ഷണ ഭിത്തി നിര്‍മിച്ചിട്ടുണ്ട്. ഇതില്‍ പള്ളിവാസലിന് സമീപം നിര്‍മ്മിച്ച സംരക്ഷണ ഭിത്തിക്കാണ് കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളത്. നിര്‍മാണശേഷം മണ്ണിട്ട് വീതി കൂട്ടിയ ഭാഗത്താണ് സംരക്ഷണ ഭിത്തി തകര്‍ന്നത്. കൊച്ചി മുതല്‍ മൂന്നാര്‍ വരെ 125 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയുടെ നവീകരണം 910 കോടി രൂപയ്ക്കാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. ദേശീയപാത മുഖം മിനുക്കുന്നതോടെ അടിമാലിയുടെയും മൂന്നാറിന്റെയും വാണിജ്യ മേഖലയ്ക്കും വിനോദസഞ്ചാര മേഖലയ്ക്കും കരുത്താകും. നേര്യമംഗലത്ത് പുതിയ പാലവും പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്നുണ്ട്. 5 സ്പാനുകളിലായി 42.80 മീറ്റര്‍ നീളത്തില്‍ 13 മീറ്റര്‍ വീതിയിലുമാണ് പുതിയ പാലത്തിന്റെ നിര്‍മാണം.
What's Your Reaction?






