രാജകുമാരി പഞ്ചായത്തിലെ 8 ഹൈമാസ്റ്റ് ലൈറ്റുകള്‍ ഉദ്ഘാടനം ചെയ്തു
രാജകുമാരി പഞ്ചായത്തിലെ 8 ഹൈമാസ്റ്റ് ലൈറ്റുകള്‍ ഉദ്ഘാടനം ചെയ്തു

ഇടുക്കി: രാജകുമാരി പഞ്ചായത്തിന്റെ ഗ്രാമീണ മേഖലകളില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മം എം എം മണി എംഎല്‍എ നിര്‍വഹിച്ചു. 8 ഹൈമാസ്റ്റ് ലൈറ്റുകളാണ് പഞ്ചായത്തിന്റെ വിവിധ മേഖലകളിലായി അനുവദിച്ചത്. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 18.80 ലക്ഷം രൂപ വിനിയോഗിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് മുകുളേല്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






