മഴയുടെ ദുരിതമവസാനിക്കാതെ കുമളി കുഴിക്കണ്ടം
മഴയുടെ ദുരിതമവസാനിക്കാതെ കുമളി കുഴിക്കണ്ടം
ഇടുക്കി: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയുടെ ദുരിതമവസാനിക്കാതെ കുഴിക്കണ്ടം നിവാസികള്‍. രണ്ട് ദിവസം കഴിഞ്ഞിട്ടും വാസയോഗ്യമാകാത്ത വീടുകള്‍. ആശങ്കയൊഴിയതെ ഒറ്റമുറി വീടുകളില്‍ കഴിയുന്ന ചിലരുണ്ടിവിടെ അടുത്ത മഴയെ പേടിച്ച്. തൊട്ടടുത്തുകൂടി ഒഴുകുന്ന ചെറിയ പുഴയില്‍നിന്ന് ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് മേഖലയിലെ എല്ലാ വീടുകളിലും വെള്ളം കയറിയത്. ദിവസങ്ങള്‍ കഴിഞ്ഞാലും ചെളി കോരി തീരാത്ത അവസ്ഥ. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ പുസ്തകങ്ങളും ബാഗും ഷൂസുമെല്ലാം ഒലിച്ചുപോയി. ശേഷിക്കുന്നവ ചെളി മൂടി നശിച്ചു. വീടും വീട്ടുപകരണങ്ങളുമെല്ലാം ചെളിയില്‍ പുതഞ്ഞ നിലയിലാണ്. എല്ലാവര്‍ഷവും വെള്ളം കയറാറുണ്ടെങ്കിലും ഇത്ര രൂക്ഷമായി വെള്ളപ്പൊക്കം ഉണ്ടായത് ഈ വര്‍ഷമാണ്. ഈ ദുരിതത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.
What's Your Reaction?

