മൂന്നാര്‍ സൈലന്റുവാലി റോഡ് തകര്‍ച്ചയുടെ വക്കില്‍
മൂന്നാര്‍ സൈലന്റുവാലി റോഡ് തകര്‍ച്ചയുടെ വക്കില്‍

ഇടുക്കി: ടാറിങ് നടത്തി മാസങ്ങള്‍ക്കുള്ളില്‍ തന്നെ തകര്‍ന്ന് മൂന്നാര്‍ സൈലന്റുവാലി റോഡ്. തോട്ടം തൊഴിലാളികളും വിനോദ സഞ്ചാരികളുമടക്കം നിരവധിപ്പേര്‍ ഉപയോഗിക്കുന്ന റോഡ് 2018ലെ പ്രളയത്തിലാണ്് തകര്‍ന്നത്. പിന്നീടിങ്ങോട്ട് വര്‍ഷങ്ങളോളം പ്രദേശവാസികള്‍ യാത്രാ ക്ലേശം അനുഭവിച്ചു. കുണ്ടും കുഴിയും ചാടിയുള്ള യാത്ര മടുത്തതോടെ പ്രതിഷേധവും ഉയര്‍ന്നു. ഒടുവില്‍ ഫണ്ട് വകയിരുത്തി റോഡിന്റെ ടാറിങ് ജോലികള്‍ നടത്തുകയായിരുന്നു. 19 കിലോമീറ്ററാണ് മൂന്നാര്‍ സൈലന്റുവാലി റോഡ്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ റോഡ് വൈകാതെ പഴയ നിലയിലാകുമെന്ന് പ്രദേശവാസികള്‍ പറയുന്നു. നിര്‍മാണത്തിലെ അപാകതയാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണമെന്നാണ് ഉയരുന്ന ആക്ഷേപം. ബന്ധപ്പെട്ട വകുപ്പുകള്‍ വിഷയത്തില്‍ ഇടപെടുകയും പരിഹാരം കാണുന്നതും കാത്തിരിക്കുകയാണ് പ്രദേശവാസികള്‍.
What's Your Reaction?






