കനത്ത മഴ: വലിയതോവാളയില്‍ വ്യാപക കൃഷിനാശം
കനത്ത മഴ: വലിയതോവാളയില്‍ വ്യാപക കൃഷിനാശം
ഇടുക്കി: വ്യാഴാഴ്ച പെയ്ത കനത്തമഴയില്‍ വലിയതോവാളയില്‍ വ്യാപക കൃഷിനാശം.വലിയതോവാള ചീന്തലാര്‍ മേലേട്ട് വീട്ടില്‍ മനോജ് മുരളി, സഹോദരന്‍ മധു മുരളി എന്നിവരുടെ ഉടമസ്ഥതയിലുള്ള ഏകദേശം 250ലേറെ ഏലച്ചെടികളും കുടിവെള്ളത്തിനായി ഉപയോഗിച്ചിരുന്ന കിണറും ജല സേചനത്തിനും കൃഷി ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചിരുന്ന കുളവും മെറ്റലും മണ്ണും നിറഞ്ഞ് ഉപയോഗശൂന്യമായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ഏറെക്കാലമായി നടന്നുകൊണ്ടിരിക്കുന്ന വലിയ തോവാള- ചിന്തലാര്‍- വട്ടപ്പാറ റോഡ് നിര്‍മാണത്തിനായി ഇറക്കിയിരുന്ന സോളിങ് മെറ്റലുകളും മണ്ണും ഒഴുകി പുരയിടത്തിലേക്ക് പതിച്ചാണ് നാശനഷ്ടമുണ്ടായത്. വട്ടപ്പാറ എംഇഎസ് കോളേജ് പടിമുതല്‍ ഇപ്പോള്‍ നിര്‍ംാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന മേലേട്ട് പടിക്കല്‍ വരെയുള്ള ഭാഗത്തെ 15 അടിയിലേറെ ഉയരത്തില്‍ എടുത്തിരിക്കുന്ന മണ്ണും മിറ്റലുകളും മഴവെള്ളത്തോടൊപ്പം ഒഴുകി പറമ്പിലേക്ക് ഇറങ്ങി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ കോണ്‍ട്രാക്ടറും എക്‌സിക്യൂട്ടീവ് എന്‍ജിനീറും സ്ഥലത്തെത്തി ഇവിടെ സൈഡ് വാള്‍ കെട്ടി വെള്ളം ഒഴുകുന്ന സൗകര്യമുണ്ടാക്കാമെന്നും നിര്‍മിച്ചു നല്‍കാമെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും പ്രാവര്‍ത്തികമായില്ല. അഡ്വ. സേനാപതി വേണുവിന്റെ നിര്‍ദേശപ്രകാരം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വ രഹിതമായ പ്രവര്‍ത്തനമാണ് കൃഷിനാശം ഉണ്ടാകാന്‍ കാരണമെന്നും പ്രശ്‌നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?