രാസവളത്തിനും കീടനാശിനിക്കും വില വര്‍ധിക്കുന്നു: കര്‍ഷകര്‍ പ്രതിസന്ധിയില്‍
രാസവളത്തിനും കീടനാശിനിക്കും വില വര്‍ധിക്കുന്നു: കര്‍ഷകര്‍ പ്രതിസന്ധിയില്‍
ഇടുക്കി: രാസവളങ്ങള്‍ക്കും കീടനാശിനികള്‍ക്കും വില വര്‍ധിക്കുന്നത് കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയാകുന്നു. കുരുമുളകിനും ഏലത്തിനും വളമിടേണ്ട നിര്‍ണായക സമയത്തുണ്ടായ വിലക്കയറ്റവും വളം ക്ഷാമവും കര്‍ഷകരെ കൃഷി ഉപേക്ഷിക്കുന്നതിലേക്ക് നയിക്കുകയാണ്. വിപണിയിലെ പ്രധാന സബ്‌സിഡി വളങ്ങളായ ഫാക്ടംഫോസ്, പൊട്ടാഷ് എന്നിവയ്ക്കാണ് കര്‍ഷകരുടെ കീശ ചോര്‍ത്തുന്ന രീതിയില്‍ വില കുതിച്ചുയര്‍ന്നത്. കാലവര്‍ഷത്തിന് മുന്നോടിയായി റബറിനും കുരുമുളകിനും കുമിള്‍നാശിനിയായി ഉപയോഗിക്കുന്ന തുരിശിന്റെ വില കേട്ടാല്‍ ഞെട്ടും. മൂന്ന് മാസം മുമ്പ് കിലോയ്ക്ക് 300 രൂപയുണ്ടായിരുന്ന തുരിശിന് ഇപ്പോള്‍ വില കൃത്യം ഇരട്ടി- 600 രൂപ! വിവിധയിനം സ്‌പ്രേ വളങ്ങള്‍ക്കും കീടനാശിനികള്‍ക്കും വില ദിവസേനയെന്നോണം കൂടുകയാണ്. പ്രതിസന്ധി കര്‍ഷകരില്‍ മാത്രമല്ല, കര്‍ഷകരെ നേരിട്ട് അഭിമുഖീകരിക്കുന്ന അംഗീകൃത വളം ഡിപ്പോകളെയും ബാധിച്ചിരിക്കുന്നു. അന്താരാഷ്ട്ര വിപണിയില്‍ നിന്നുള്ള അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. നിലവിലെ സ്റ്റോക്ക് തീരുന്നതോടെ, അടുത്ത മൂന്ന് മാസത്തിനകം രാജ്യം കടുത്ത വളം ക്ഷാമത്തിലേക്ക് പോകുമെന്നാണ് സൂചന. വളത്തിനും കീടനാശിനികള്‍ക്കും സ്വര്‍ണവിലയാകുമ്പോഴും കര്‍ഷകന്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ വില പടുകുഴിയിലാണ്. കൃഷിയെ മാത്രം നമ്പി ജീവിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളാണ് ഇടുക്കി ഉള്‍പ്പെടെയുള്ള മലയോര മേഖലകളില്‍ ഇന്ന് അനാഥമാകുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് അടിയന്തരവും ആത്മാര്‍ത്ഥവുമായ ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍, വരും നാളുകളില്‍ കേരളത്തിലെ കാര്‍ഷിക മേഖല പൂര്‍ണ്ണമായും തകര്‍ന്നടിയുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല.
What's Your Reaction?
