സ്റ്റേറ്റ് ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്: കട്ടപ്പനയില്‍ പ്രതിഷേധ സംഗമം നടത്തി
സ്റ്റേറ്റ് ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്: കട്ടപ്പനയില്‍ പ്രതിഷേധ സംഗമം നടത്തി
ഇടുക്കി: സ്റ്റേറ്റ് ബാങ്ക് ജീവനക്കാര്‍ നടത്തുന്ന അഖിലേന്ത്യാ പണി മുടക്കിന് അഭിവാദ്യമര്‍പ്പിച്ച് ഓള്‍ ഇന്ത്യാ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ സ്റ്റാഫ് ഫെഡറേഷന്‍ കട്ടപ്പനയില്‍ പ്രതിക്ഷേധ സംഗമം സംഘടിപ്പിച്ചു. പ്യൂണ്‍, ഗാര്‍ഡ്, ക്ലര്‍ക്ക് നിയമനം വേഗത്തിലാക്കുക, എന്‍പിഎസ് പെന്‍ഷന്‍ ഫണ്ട് മാനേജരെ തെരഞ്ഞെടുക്കാനുള്ള അവകാശം തൊഴിലാളികള്‍ക്ക് നല്‍കുക, അര്‍ഹതപ്പെട്ട മുഴുവന്‍ ഘടകങ്ങളും പെന്‍ഷന് വേണ്ടി പരിഗണിക്കുക, 2019 മുതല്‍ നിയമനം ലഭിച്ച തൊഴിലാളികള്‍ക്ക് അന്തര്‍ സംസ്ഥാന ട്രാന്‍സ്ഫര്‍ അവകാശം പുനഃസ്ഥാപിക്കുക, നീതിപൂര്‍വ്വമായ ശമ്പള ഘടന ഉറപ്പാക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ച് 25, 26 തിയതികളിലാണ് അഖിലേന്ത്യാ പണിമുടക്ക് നടത്തുന്നത്. സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയന്‍ കേരള സര്‍ക്കിള്‍ അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി പ്രതീഷ് രാജാമണി മുഖ്യപ്രഭാഷണം നടത്തി. റീജണല്‍ സെക്രട്ടറി ശ്രീകുമാര്‍, യൂണിറ്റ് സെക്രട്ടറിമാരായ റോയിസ് ജോര്‍ജ്, സാബു ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?
