മൂന്നാറില്‍ സഞ്ചാരികള്‍ക്കുനേരെയുണ്ടായ അതിക്രമം: പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്: ക്രമസമാധാനം ഉറപ്പാക്കുമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്

മൂന്നാറില്‍ സഞ്ചാരികള്‍ക്കുനേരെയുണ്ടായ അതിക്രമം: പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്: ക്രമസമാധാനം ഉറപ്പാക്കുമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്

May 23, 2026 - 12:44
 0
മൂന്നാറില്‍ സഞ്ചാരികള്‍ക്കുനേരെയുണ്ടായ അതിക്രമം: പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്: ക്രമസമാധാനം ഉറപ്പാക്കുമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്
This is the title of the web page

ഇടുക്കി: മൂന്നാര്‍ ടോപ് സ്റ്റേഷനില്‍ വിനോദസഞ്ചാരികള്‍ക്കുനേരെ ഉണ്ടായ അതിക്രമത്തില്‍ കര്‍ശന നടപടിയുമായി സര്‍ക്കാര്‍. പ്രതികളായ 3 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു.  ടോപ് സ്റ്റേഷന്‍ സ്വദേശികളായ വിനോദ്, ഋതിക്, ഡേവിഡ് എന്നിവര്‍ക്കായി മൂന്നാറിലും തമിഴ്നാട്ടിലും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞദിവസമാണ് വഴിയോരത്തെ കടകള്‍ക്കുമുമ്പില്‍ ബസ് നിര്‍ത്തിയതിന്റെ പേരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന വിനോദസഞ്ചാരികളെ ഒരു സംഘമാളുകള്‍ കൈയേറ്റംചെയ്തത്. വാഹനത്തിന് കേടുപാട് വരുത്തുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായിരുന്നു. ഇതോടെ ടൂറിസം വകുപ്പും വിഷയത്തില്‍ ഇടപെട്ടു. സഞ്ചാരികള്‍ക്കുനേരെയുണ്ടായ അക്രമത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തുടര്‍നടപടിക്കായി മൂന്നാറില്‍ നേരിട്ടെത്തി യോഗം വിളിക്കും. തമിഴ്നാട് സര്‍ക്കാരിന്റെയും സഹകരണത്തോടെ മൂന്നാറില്‍ ക്രമസമാധാനം ഉറപ്പാക്കുമെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow