കള്ളിപ്പാറ, കൊന്നയ്ക്കാമാലി അങ്കണവാടികളുടെ വാര്‍ഷികം ആഘോഷിച്ചു 

കള്ളിപ്പാറ, കൊന്നയ്ക്കാമാലി അങ്കണവാടികളുടെ വാര്‍ഷികം ആഘോഷിച്ചു 

May 23, 2026 - 12:17
 0
കള്ളിപ്പാറ, കൊന്നയ്ക്കാമാലി അങ്കണവാടികളുടെ വാര്‍ഷികം ആഘോഷിച്ചു 
This is the title of the web page

ഇടുക്കി: വാത്തിക്കുടി പഞ്ചായത്തിലെ കള്ളിപ്പാറ, കൊന്നയ്ക്കാമാലി അങ്കണവാടികളുടെ സംയുക്ത വാര്‍ഷികം ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ് ഉദ്ഘാടനം ചെയ്തു. 33 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന അങ്കണവാടി വര്‍ക്കര്‍ മേഴ്‌സി സ്റ്റീഫന് യോഗത്തില്‍ യാത്രയയപ്പ് നല്‍കി. പഞ്ചായത്തംഗം ഡിക്ലാര്‍ക്ക് സെബാസ്റ്റ്യന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ഷൈനി സജി മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം ഡോളി സുനില്‍  വിവിധ മത്സരങ്ങളില്‍ വിജയികളായ കുട്ടികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിലാനി ബാബു, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോളി തോമസ്, പഞ്ചായത്തംഗങ്ങളായ വിജയകുമാര്‍ മറ്റക്കര, റോസിലി മത്തായി, റെജിമോള്‍ റെജി, ബിനു പട്ടരുകണ്ടത്തില്‍, ബോബസ് കെ എം, ജോളി റോയി, റംല അസീസ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ കുമാരി വി വി, ആലീസ് ജോര്‍ജ്, മെര്‍ലിന്‍ പോള്‍, ജോളി ബിജു, അമ്പിളി, അനില്‍ ബാലകൃഷ്ണന്‍, ഗീത കെ എസ്, മേഴ്‌സി സ്റ്റീഫന്‍, ദീപ അനില്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികള്‍ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow