ആനവിലാസം ജീവന്‍ജ്യോതി ബാലികാ ഭവനില്‍ ക്രിസ്മസ് ആഘോഷിച്ചു
ആനവിലാസം ജീവന്‍ജ്യോതി ബാലികാ ഭവനില്‍ ക്രിസ്മസ് ആഘോഷിച്ചു
ഇടുക്കി: കുമളി ആനവിലാസം ജീവന്‍ജ്യോതി ബാലികാ ഭവനില്‍ അണക്കര അമ്മയ്‌ക്കൊരുമ്മ സ്‌നേഹ കൂട്ടായ്മ ക്രിസ്മസ് ആഘോഷം നടത്തി. കൂട്ടായ്മ ചെയര്‍മാന്‍ സാബു കുറ്റിപ്പാലയ്ക്കല്‍ അധ്യക്ഷനായി. രക്ഷാധികാരി ഡേവിസ് തോമസ് സന്ദേശം നല്‍കി. തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിച്ച കരോള്‍ ഗാനങ്ങള്‍, വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറി. കൂട്ടായ്മ പ്രവര്‍ത്തകരും കുട്ടികളും ചേര്‍ന്ന് ക്രിസ്മസ് കേക്ക് മുറിച്ച് പങ്കിട്ടു. ജോണ്‍ തോമസ്, സിസ്റ്റര്‍ ദിവ്യ, കുമളി ഓണ്‍ലൈന്‍ അഡ്മിന്‍ ലിജോ ജോസഫ്, നിമ്മി ജോണ്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?