ജില്ലാതല പ്രവേശനോത്സവം ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ജൂണ്‍ 1ന് 

ജില്ലാതല പ്രവേശനോത്സവം ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ജൂണ്‍ 1ന് 

May 30, 2026 - 17:48
 0
ജില്ലാതല പ്രവേശനോത്സവം ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ജൂണ്‍ 1ന് 
This is the title of the web page

ഇടുക്കി: പുതിയ അധ്യയന വര്‍ഷത്തെ ജില്ലാതല പ്രവേശനോത്സവം ജൂണ്‍ 1ന് രാവിലെ 10ന് ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്‌കൂളില്‍ നടക്കും. ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ചടങ്ങ് ഉദ്ഘാടനംചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫന്‍ അധ്യക്ഷത വഹിക്കും. എംഎല്‍എ അഡ്വ. സേനാപതി വേണു മുഖ്യപ്രഭാഷണം നടത്തും. പഠന ഉപകരണങ്ങള്‍ എംഎല്‍എ  റോയി കെ പൗലോസ് വിതരണം ചെയ്യും. കലക്ടര്‍ ദിനേശന്‍ ചെറുവാട്ട് പ്രവേശനോത്സവ സന്ദേശം നല്‍കും. ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റ് ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് മേധാവികള്‍, വിവിധ അധ്യാപക സംഘടനാ പ്രതിനിധികള്‍, പിടിഎ - എസ്എംസി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് രജനി കെ, വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ട്, കട്ടപ്പന ഡിഇഒ ആന്‍സണ്‍ കെ ജോസഫ്, പ്രധാനാധ്യാപിക സുനിതാറാണി ടി എസ്, ഷൈന്‍ ജോസഫ്, സജിദാസ് മോഹന്‍, ടിജിന്‍ ടോം, ഉഷ കെ എസ്, അമ്പിളി പി ബി, ഗബ്രിയേല്‍ പി എ, അനീഷ് ജോര്‍ജ്, രാജീവ് വാസു എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow