കട്ടപ്പനയില്‍ നവ ഇടുക്കി വികസന ശില്‍പശാല നടത്തി
കട്ടപ്പനയില്‍ നവ ഇടുക്കി വികസന ശില്‍പശാല നടത്തി
ഇടുക്കി: ഇടുക്കി നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് മലയാള മനോരമയും കട്ടപ്പന ആര്‍എംഎസ് സ്പൈസും ചേര്‍ന്ന് നവ ഇടുക്കി വികസന ശില്‍പശാല കട്ടപ്പനയില്‍ നടത്തി. റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു. ഇടുക്കി മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനം, കൂടുതല്‍ ചികിത്സാ വിഭാഗങ്ങളും വിദഗ്ധ ഡോക്ടര്‍മാരും ആധുനിക ചികിത്സാ സംവിധാനങ്ങളും ഒരുക്കി ജില്ലയിലെ ആരോഗ്യ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചര്‍ച്ചയായി. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്ന നിര്‍മാണ നിരോധന നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുകയോ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയോ ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നു. ടൂറിസം മേഖലയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ നടപ്പാക്കുക, പ്രധാന റോഡുകളുടെ നവീകരണവും പുതിയ റോഡുകളുടെ വികസനവും വേഗത്തിലാക്കുക, വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളും ഉന്നത വിദ്യാഭ്യാസ അവസരങ്ങളും വര്‍ധിപ്പിക്കുക, പൊതുസ്ഥലങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഇ-സ്മാര്‍ട്ട് ടോയ്ലറ്റുകള്‍ സ്ഥാപിക്കുക, കാര്‍ഷിക മേഖലയെ ആധുനികവത്കരിച്ച് കര്‍ഷകര്‍ക്ക് മികച്ച വിപണന സൗകര്യങ്ങളും മൂല്യവര്‍ധിത പദ്ധതികളും ഉറപ്പാക്കുക തുടങ്ങിയ വിഷയങ്ങളും വിശദമായി ചര്‍ച്ച ചെയ്തു. പൊതുജനങ്ങളില്‍നിന്ന് ലഭിച്ച നിര്‍ദേശങ്ങളും ശില്‍പശാലയില്‍ ഉള്‍പ്പെടുത്തി. വിവിധ മേഖലകളില്‍ നിന്നുയര്‍ന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്രോഡീകരിച്ച് ഇടുക്കി നിയോജക മണ്ഡലത്തിന്റെ വികസനത്തിനായുള്ള സമഗ്ര കാഴ്ചപ്പാടായി അവതരിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കട്ടപ്പന നഗരസഭാ ചെയര്‍പേഴ്‌സണ്‍, വിവിധ ബ്ലോക്ക്-പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികള്‍, വ്യാപാര-വ്യവസായ മേഖലയിലെ അംഗങ്ങള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?