ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പുതിയ സര്‍ക്കാര്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷ: കെവിവിഇഎസ്
ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പുതിയ സര്‍ക്കാര്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷ: കെവിവിഇഎസ്
ഇടുക്കി: ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കാന്‍ വി ഡി സതീശന്റെ നേതൃത്വത്തില്‍ ഭരണമേറ്റെടുത്ത പുതിയ സര്‍ക്കാരില്‍ വലിയ പ്രതീക്ഷയാണുള്ളതെന്ന് കെവിവിഇഎസ് ജില്ലാ പ്രസിഡന്റ്് സണ്ണി പൈമ്പിള്ളി. പ്രകടനപത്രികയിലെ വാഗ്ദാനം സര്‍ക്കാര്‍ പാലിക്കാത്ത പക്ഷം വലിയ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന നിര്‍മാണ നിരോധനം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം സര്‍ക്കാര്‍ പാലിക്കുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ. പുതിയ സര്‍ക്കാരിന്റെ നയ പ്രഖ്യാപനത്തിലും ബജറ്റിലും ജില്ലയിലെ വിവിധങ്ങളായ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് പറഞ്ഞിരിക്കുന്നതിനെ കെവിവിഇഎസ് സ്വാഗതം ചെയ്യുന്നതായും പതിറ്റാണ്ടുകളായി കൃഷി ചെയ്തും കരമടച്ചുവരുന്നതുമായ പട്ടയഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെങ്കിലും വൈദ്യുതി കണക്ഷന്‍ ലഭിക്കണമെങ്കിലും റവന്യു വകുപ്പിന്റെ എന്‍ഒസി വേണമെന്നുള്ള ഉത്തരവുകള്‍ എത്രയും വേഗം പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു. 1964ലെയും 93ലെയും ചട്ടങ്ങള്‍ പ്രകാരം പതിച്ചുനല്‍കിയ ഭൂമിയില്‍ നിര്‍മാണങ്ങള്‍ നടത്താനാകാത്തത് വികസനരംഗത്തെ വലിയതോതില്‍ പിന്നോട്ടടിച്ചു. കൈവശ ഭൂമിക്കു പട്ടയം നല്‍കുകയും പട്ടയഭൂമിയിലെ നിര്‍മാണ നിരോധനം അവസാനിപ്പിക്കുകയും ചെയ്യുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുമ്പോള്‍ ഭൂമി കൈയേറ്റം ലക്ഷ്യം വച്ചാണ് സര്‍ക്കാര്‍ നീങ്ങുന്നതെന്ന ആരോപണമാണ് പരിസ്ഥിതി വാദികള്‍ക്കുള്ളത്.
കോടതി ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ നല്‍കിയ വിവരമനുസരിച്ച് മൂന്നാര്‍ പ്രദേശത്ത് കൈയേറ്റം ഉണ്ടായിട്ടുള്ളത് 2.68 ഏക്കര്‍ ഭൂമിയില്‍ മാത്രമാണ്. വിസ്തീര്‍ണം 7 സെന്റ് മാത്രവും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഏലം ഉല്‍പാദിപ്പിക്കുന്ന സിഎച്ച്ആര്‍ല്‍ ഉള്‍പ്പെട്ട ഏലം കര്‍ഷകര്‍ക്ക് ചെറിയൊരു വീടുവച്ച് താമസിക്കുന്നതിനുള്ള അനുമതിയെങ്കിലും ഇല്ലെന്ന അവസ്ഥ മാറണം. അണക്കെട്ടുകളുടെ പരിസരത്തും ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളിലും കര്‍ഷകര്‍ക്ക് പട്ടയം നല്‍കണം.
പട്ടയം ലഭിക്കുന്നവര്‍ക്ക് സ്വന്തം ഭൂമിയില്‍ ആവശ്യമായ നിര്‍മാണങ്ങള്‍ നടത്തുന്നതിനും സാഹചര്യം ഉണ്ടാകണം. വാര്‍ത്താസമ്മേളനത്തില്‍ സണ്ണി പൈമ്പിള്ളില്‍, നജീബ് ഇല്ലത്തുപറമ്പില്‍, പി എം ബേബി, ഡയസ് ജോസ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?