ജില്ലാതല യോഗ ചാമ്പ്യന്‍ഷിപ്പ് ജൂലൈ 11ന് വാഴത്തോപ്പില്‍
ജില്ലാതല യോഗ ചാമ്പ്യന്‍ഷിപ്പ് ജൂലൈ 11ന് വാഴത്തോപ്പില്‍
ഇടുക്കി: യോഗ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ജൂലൈ 11ന് ജില്ലാതല യോഗ ചാമ്പ്യന്‍ഷിപ്പ് വാഴത്തോപ്പില്‍ നടത്തും. ജില്ലാതലത്തില്‍ വിജയിക്കുന്നവര്‍ക്ക് ജൂലൈ 31മുതല്‍ ആഗസ്റ്റ് 3 വരെ കാസര്‍ഗോഡ് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാം. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ 11 വിഭാഗങ്ങളിലായി എട്ടു വയസ് മുതലുള്ളവര്‍ക്ക് മത്സരിക്കാം. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും മെഡലും സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി വി പി സുരേഷ്, ട്രഷറര്‍ പി ആര്‍ മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?