കര്‍ഷകസംഘം ജില്ലാ സമ്മേളനം ഓഗസ്റ്റ് 19 മുതല്‍ 22 വരെ കട്ടപ്പനയില്‍
കര്‍ഷകസംഘം ജില്ലാ സമ്മേളനം ഓഗസ്റ്റ് 19 മുതല്‍ 22 വരെ കട്ടപ്പനയില്‍
ഇടുക്കി: കര്‍ഷകസംഘം ജില്ലാ സമ്മേളനം ഓഗസ്റ്റ് 19 മുതല്‍ 22 വരെ കട്ടപ്പന ടൗണ്‍ ഹാളില്‍ നടക്കും. പ്രതിപക്ഷ നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍, സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍, കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി വത്സന്‍ പാനോളി, സംസ്ഥാന പ്രസിഡന്റ് എം വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. 19ന് രാവിലെ സമ്മേളന നഗരിയില്‍ ആരംഭിക്കുന്ന സഹകരണ വിപണനമേള അഖിലേന്ത്യ കിസാന്‍സഭ കേന്ദ്ര കമ്മിറ്റിയംഗം എം എം മണി ഉദ്ഘാടനംചെയ്യും. പകല്‍ രണ്ടിന് കാര്‍ഷിക മേഖലയുടെ വളര്‍ച്ചയും സഹകരണ പ്രസ്ഥാനങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍. മുന്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനംചെയ്യും.
20ന് രാവിലെ 10ന് കര്‍ഷക സമര പോരാട്ട കേന്ദ്രങ്ങളില്‍നിന്ന് ജാഥകള്‍ ആരംഭിക്കും. ആനച്ചാലില്‍നിന്ന് ടി കെ ഷാജി ക്യാപ്റ്റനായ കപ്പി കയര്‍ ജാഥ എം എം മണിയും അമരാവതിയില്‍നിന്ന് പി പി ചന്ദ്രന്‍ ക്യാപ്റ്റനായ കൊടിമര ജാഥ സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം സി വി വര്‍ഗീസും കീരിത്തോട്ടില്‍നിന്ന് ആശ വര്‍ഗീസ് ക്യാപ്റ്റനായ പതാക ജാഥ ജില്ലാ പ്രസിഡന്റ് എന്‍ വി ബേബിയും ഉദ്ഘാടനംചെയ്യും. വൈകിട്ട് അഞ്ചിന് സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തും.
21ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഇ പി ജയരാജന്‍ ഉദ്ഘാടനംചെയ്യും. വൈകിട്ട് അഞ്ചിന് ജില്ലയിലെ ഭൂവിഷയങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍. 22ന് വൈകിട്ട് നാലിന് 10,000 കര്‍ഷകര്‍ അണിനിരക്കുന്ന പ്രകടനം. പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. സംഘാടക സമിതി രൂപീകരണ യോഗം എം എം മണി ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എന്‍ വി ബേബി അധ്യക്ഷനായി. സി വി വര്‍ഗീസ് പ്രവര്‍ത്തന പരിപാടി അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍, വി ആര്‍ സജി, മാത്യു ജോര്‍ജ്, കെ പി സജി, കെ എന്‍ വിനീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ എസ് മോഹനന്‍(ചെയര്‍മാന്‍), വി ആര്‍ സജി(ജനറല്‍ കണ്‍വീനര്‍), മാത്യു ജോര്‍ജ്(ട്രഷറര്‍), ടോമി ജോര്‍ജ്, എം സി ബിജു, കെ പി സുമോദ്, കെ എന്‍ വിനീഷ്‌കുമാര്‍, കെ പി സജി, ജലജ വിനോദ്, കെ എന്‍ ബിനു, കെ എ മണി(വൈസ് ചെയര്‍മാന്‍മാര്‍), പി ബി ഷാജി, ലിജോബി ബേബി, എസ് എസ് പാല്‍രാജ്, ഫൈസല്‍ ജാഫര്‍, സി ആര്‍ മുരളി, നിയാസ് അബു, സുധര്‍മ മോഹനന്‍, ദേവാനന്ദ്, മിനി സുകുമാരന്‍, ജോയി ജോര്‍ജ്, എസ് സുഗതന്‍(ജോയിന്റ് സെക്രട്ടറിമാര്‍).
What's Your Reaction?