വണ്ടന്‍മേട് ഞാറക്കുളം ശ്രീ അന്നപൂര്‍ണശ്വരി ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവം നടത്തി
വണ്ടന്‍മേട് ഞാറക്കുളം ശ്രീ അന്നപൂര്‍ണശ്വരി ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവം നടത്തി
ഇടുക്കി: വണ്ടന്‍മേട് ഞാറക്കുളം ശ്രീ അന്നപൂര്‍ണശ്വരി ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവം നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ വിനോദ് നമ്പൂതിരിപ്പാട്, മേല്‍ശാന്തി വിനോദ് തിരുമേനി എന്നിവര്‍ ക്ഷേത്ര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. സിനി ആര്‍ടിസ്റ്റ് കുമാരി ദേവനന്ദ രതീഷ് പൊങ്കാല ഭദ്രദീപം കൊളുത്തി. ദേവിയുടെ ഇഷ്ട വഴിപാടായ പൊങ്കാല അര്‍പ്പിക്കുന്നതിലൂടെ മംഗല്യവും സന്താന സൗഭാഗ്യവും കുടുംബ ഐശ്വര്യവും കൈവരിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം. ക്ഷേത്ര കമ്മിറ്റി ചെയര്‍മാന്‍ കെ സി ജയപ്രകാശ് കുമാരി ദേവനന്ദ രതീഷിന് പൊന്നാടയണിയിച്ച് ക്ഷേത്ര കമ്മിറ്റിയുടെ ആദരവ് നല്‍കി. പൊങ്കാല അര്‍പ്പിക്കുന്നതിനും ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനുമായി നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തിയിരുന്നത്. ചടങ്ങുകള്‍ക്ക് ക്ഷേത്ര കമ്മിറ്റി ചെയര്‍മാന്‍ കെ സി ജയപ്രകാശ്, സെക്രട്ടറി പി കെ രാമചന്ദ്രന്‍ നായര്‍, മറ്റു ഭാരവാഹികളായ പ്രദീപ്കുമാര്‍, മോഹനന്‍ നായര്‍, സനില്‍കുമാര്‍, ഹരി പാറയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?