ലൈഫ് മിഷന്‍ ഗുണഭോക്തൃ സംഗമം കഞ്ഞിക്കുഴിയില്‍ നടത്തി
ലൈഫ് മിഷന്‍ ഗുണഭോക്തൃ സംഗമം കഞ്ഞിക്കുഴിയില്‍ നടത്തി
ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്തിലെ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ സംഗമം അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു. 13.4 കോടി രൂപ അനുവദിച്ച് 859 വീടുകളാണ് പഞ്ചായത്തില്‍ നിര്‍മിക്കുന്നത്. സെക്രട്ടറി അതുല്ല്യാ വി കുമാര്‍ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വക്കച്ചന്‍ വയലില്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് രാജേശ്വരി രാജന്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ സില്‍വി സോജന്‍, അനിറ്റ് ജോഷി, സോയിമോന്‍ സണ്ണി, റ്റിന്‍സി തോമസ്, പ്രദീപ് എം എം, സാന്ദ്രാമോള്‍ ജിന്നി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

